ഡല്‍ഹി: കലാപവും പ്രതിപക്ഷ പ്രതിഷേധവും തള്ളി കേന്ദ്ര സര്‍ക്കാര്‍ പൗരത്വ (ഭേദഗതി) ബില്ലുമയി മുന്നോട്ട്. 105 നെതിരെ 125 പേരുടെ പിന്തുണയോടെ രാജ്യസഭയും ബില്ലു പാസാക്കി.

അസം അടക്കമുള്ള വടക്കു കിഴക്കല്‍ സംസ്ഥാനങ്ങളില്‍ തുടരുന്ന ശക്തമായ പ്രതിഷേധത്തെ തള്ളിക്കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. പ്രതിഷേധങ്ങളെ നേരിടാന്‍ അര്‍ദ്ധസൈനിക വിഭാഗങ്ങളെ സംസ്ഥാനങ്ങളിലേക്ക് അയച്ചതും ാജ്യസഭയിലെ ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ്. രാജ്യസഭയിലും പരാജയപ്പെട്ടതോടെ ബില്ലിനെതിരെ കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസും ലീഗും വ്യക്തമാക്കി.

അസമിലും ത്രിപുരയിലും സ്ഥിതി കലാപസമാനമാണ്. ഒട്ടേറെ വാഹനങ്ങള്‍ക്ക് തീയിട്ടു. ത്രിപുരയില്‍ അസം റൈഫിള്‍സിന്റെ രണ്ടു കോളം ഉദ്യോഗസ്ഥരെ വിന്യസിച്ചു. അസമിലെ ഗുവഹാത്തിയില്‍ അനിശ്ചിതകാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു. ബുധനാഴ്ച വൈകുന്നേരം 6.15നാണ് കര്‍ഫ്യൂ നിലവില്‍ വന്നത്. പത്തോളം ജില്ലകളില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ നിര്‍ത്തിവച്ചു.

ട്രയിന്‍ ഗതാഗതത്തെ അ്ടക്കം തടസപ്പെടുത്തിക്കൊണ്ടാണ് ഇവിടങ്ങളില്‍ പ്രതിഷേധങ്ങള്‍ തുടരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here