ഡല്‍ഹി: മുഖ്യമന്ത്രിയുടേയും ഉപമുഖ്യമന്ത്രിയുടെയും ലോക്‌സഭാ മണ്ഡലങ്ങളില്‍ അട്ടിമറി വിജയം നടത്തിയ ബി.എസ്.പി-എസ്.പി സഖ്യത്തിന് തിരിച്ചടി. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി പത്തിലെ ഒമ്പതാമത്തെ സീറ്റും ബി.ജെ.പി നേടി.
ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് എം.പി. വീരേന്ദ്രകുമാര്‍ വീണ്ടും രാജ്യസഭയിലെത്തി. ബി.ജെ.പി നേതാവ് വി. മുരളീധരന്‍, എന്‍്.ഡി.എ കേരള വൈസ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖരന്‍ എന്നിവര്‍ മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നും രാജ്യസഭയിലെത്തി.
രാജ്യം ഉറ്റുനോക്കിയ ഉത്തര്‍പ്രദേശ് ഫലം ബി.ജെ.പിക്ക് അനുകൂലമായിരുന്നു. പ്രതീക്ഷിച്ചപോലെ പത്തില്‍ എട്ടെണ്ണത്തില്‍ ബി.ജെ.പിയും ഒന്നില്‍ എസ്.പിയും വിജയിച്ചു. രാജ്യസഭാ സീറ്റ് മുന്നില്‍ കണ്ട് ലോക്‌സഭാ സീറ്റുകളില്‍ എസ്.പിക്കു പിന്തുണ നല്‍കിയ മായാവതിക്ക് തിരിച്ചടി നേരിട്ടു. ജയിക്കാനാവശ്യമായ 37 വോട്ട് ആര്‍ക്കും ലഭിച്ചില്ല. ബി.എസ്.പിയുടെ ബി.ആര്‍. അംബേദ്കറിന് 32 വോട്ടും ബി.ജെ.പിയുടെ അനില്‍ അഗര്‍വാളിന് 16 വോട്ടുമാണ് ലഭിച്ചത്. തുടര്‍ന്ന് ര്്്ണ്ടാം മുന്‍ഗണനാ വോട്ടിന്റെ അടിസ്ഥാനത്തില്‍ അഗര്‍വാള്‍ ജയിച്ചതോടെ ബി.ജെ.പിയുടെ പെട്ടിയിലെ എണ്ണം ഒമ്പതായി.

LEAVE A REPLY

Please enter your comment!
Please enter your name here