ഡല്‍ഹി: ബി.ജെ.പിക്ക് ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും മുത്തലാഖ് ബില്‍ രാജ്യസഭ കടത്തി കേന്ദ്രം. സൂക്ഷമ നിരീക്ഷണത്തിനായി ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന ആവശ്യം അടക്കം വോട്ടിനിട്ടു തള്ളിയാണ് പാസാക്കിയത്. രാഷ്ട്രപതി ഒപ്പു വയ്ക്കുന്നതോടെ മുത്തലാഖ് മൂന്നു വര്‍ഷം തടവു ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമായി മാറും.

ബില്ലിനെതിരെയുള്ള ഭേദഗതി നിര്‍ദ്ദേശങ്ങള്‍ 84 നെതിരെ 99 വോട്ടുകള്‍ക്കാണ് രാജ്യസഭ തള്ളിയത്. മുസ്ലീം പുരുഷന് ഭാര്യയെ മൂന്ന് തവണ തലാഖ് ചൊല്ലി മൊഴി ചൊല്ലുന്ന ആചാരമാണ് മുത്തലാഖ്. നേരത്തെ ലോക്‌സഭയില്‍ മുത്തലാഖ് ബില്‍ അവതരിപ്പിച്ചപ്പോള്‍ ബില്ലിനെ എതിര്‍ത്ത നിതീഷ് കുമാറിന്റെ ജനതാദള്‍, എഐഎഡിഎംകെ, തെലങ്കാന രാഷ്ട്രസമിതി എന്നീ കക്ഷികള്‍ രാജ്യസഭയില്‍ ബില്ലെത്തിയപ്പോള്‍ നിലപാട് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here