ഉദ്യോഗസ്ഥ പോര്: രാജു നാരായണ സ്വാമിയേയും ബിജു പ്രഭാകറിനെയും കൃഷി വകുപ്പില്‍ നിന്നു മാറ്റി

0
3

തിരുവനന്തപുരം: ഉദ്യോഗസ്ഥ പോര് രൂക്ഷമായതോടെ രാജു നാരായണ സ്വാമിയേയും ബിജു പ്രഭാകറിനെയും കൃഷി വകുപ്പില്‍ നിന്നു മാറ്റി. ടിക്കാറാം മീണയാണ് പുതിയ പ്രിന്‍സിപ്പല്‍ സെക്രട്ടറി. ഡയരക്ടറെ പിന്നീടു തീരുമാനിക്കും. മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.  ഇരുവര്‍ക്കും പകരം സ്ഥാനം നിശ്ചയിച്ചിട്ടില്ല. കാര്‍ഷികോല്‍പാദന കമ്മീഷണറുടെ ചുമതലയും മീണ വഹിക്കും.

ചട്ടങ്ങള്‍ പാലിച്ചു ജോലി ചെയ്തിട്ടും സെക്രട്ടറി വിജിലന്‍സ് കേസുകളില്‍ കുരുക്കുകയാണെന്നു ചൂണ്ടിക്കാട്ടി വകുപ്പ്മന്ത്രി സുനില്‍കുമാറിനെയും ചീഫ് സെക്രട്ടറി നളിനി നെറ്റോയെയും കണ്ട ബിജു പ്രഭാകര്‍ ദീര്‍ഘകാല അവധിക്ക് അപേക്ഷ നല്‍കുകയായിരുന്നു. രാജുനാരായണ സ്വാമിക്കു കീഴില്‍ കൃഷിവകുപ്പില്‍ തുടരാന്‍ താല്‍പര്യമില്ലെന്നും ബിജു പ്രഭാകര്‍ കൃഷിമന്ത്രിയെ അറിയിച്ചു. ഇതോടെയാണ് ബിജു പ്രഭാകറിന്റെ ഐ.എ.എസ് വ്യാജമാണെന്ന ഗുരുതര ആരോപണവുമായി രാജുനാരായണ സ്വാമി രംഗത്തെത്തിയത്. പ്രതിപക്ഷം വിഷയം നിയമസഭയിലെത്തിക്കുകയും ചെയ്തതിനു പിന്നാലെയാണ് മന്ത്രിസഭ രണ്ടുപേരെയും നീക്കിക്കൊണ്ട് തീരുമാനമെടുത്തിരിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here