കേരളത്തിന് 100 കോടി അടിയന്തര കേന്ദ്രസഹായം, കൂടുതല്‍ തുക അനുവദിക്കാമെന്ന് രാജ്‌നാഥ് സിംഗിന്റെ ഉറപ്പ്

0

കൊച്ചി: മഴക്കെടുതി നേരിടുന്നതിന് കേരളത്തിന് 100 കോടി രൂപയുടെ അടിയന്തര സഹായം. കൂടുതല്‍ തുക അനുവദിക്കുമെന്ന് പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

മഴക്കെടുതി ഗുരുതരമാണെന്നും എല്ലാ സഹായം നല്‍കുമെന്നും കേന്ദ്രം വ്യക്തമാക്കി. പ്രശ്‌നത്തെ ഒറ്റക്കെട്ടായി നേരിടും. ദുരന്തബാധിതര്‍ക്കൊപ്പം സര്‍ക്കാരുണ്ടെന്ന് കേന്ദ്രമന്ത്രിക്കൊപ്പം സന്ദര്‍ശനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. വെള്ളക്കെട്ട് നേരിട്ടതുപോയെ വെളളം ഇറങ്ങിയശേഷമുള്ള ദുരിതങ്ങളും പരിഹരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരളത്തിനു പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ആശ്വാസമായി 1,220 കോടി രൂപ അടിയന്തര സഹായമായി ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. 8316 കോടിയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിട്ടുള്ളത്. നഷ്ടം വിലയിരുത്താന്‍ വീണ്ടും കേന്ദ്രസംഘത്തെ അയക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here