രാജീവ് വധം: പേരറിവാളന്റെ ദയാഹര്‍ജി പരിഗണിക്കാന്‍ ഗവര്‍ണറോട് സുപ്രീം കോടതി

0

ഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതി എ.ജി. പേരറിവാളന്റെ ദയാഹര്‍ജി പരിഗണിക്കാന്‍ തമിഴ്‌നാട് ഗവര്‍ണറോട് സുപ്രീം കോടതി. പ്രതികളെ മോചിപ്പിക്കുന്നതിനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തീര്‍പ്പാക്കി. ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, നവീന്‍ സിന്‍ഹ, കെ.എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

പ്രതികള്‍ക്കു മാപ്പ് നല്‍കുന്നത് അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. രണ്ടു വര്‍ഷം മുമ്പ് സമര്‍പ്പിച്ച ദയാഹര്‍ജിയില്‍ നാളിതുവരെയായി തമിഴ്‌നാട് സര്‍ക്കാര്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് പേരറിവാളന്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. രാജീവ് ഗാന്ധിയുള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍, ബെല്‍റ്റ് ബോംബില്‍ ഉപയോഗിച്ച ബാറ്റി വാങ്ങി നല്‍കിയതാണ് പേരറിവാളനെതിരെ കണ്ടെത്തിയ കുറ്റം. 24 വര്‍ഷത്തെ ശിക്ഷയ്ക്കുശേഷം 2015 ഡിസംബര്‍ 30നാണ് പേരറിവാളന്‍ ഗവര്‍ണര്‍ക്കു ദയാഹര്‍ജി നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here