നെയ്യാറ്റിന്‍കര പോങ്ങയില്‍ കോടതി ഉത്തരവുപ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കു മുന്നില്‍ സ്വയം തീകൊളുത്തി പിതാവ് മരിച്ചതിന് പിന്നില്‍ പൊലീസ് എന്ന് മരിച്ച്‌ രാജന്റെ മക്കള്‍. പിതാവിന്റെ മരണത്തിനിടയാക്കിയെ അയല്‍വാസിയായ വസന്തക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് രാജന്റെ മക്കള്‍ ആവശ്യപ്പെട്ടു. അതേസമയം പപ്പയെ തങ്ങള്‍ താമസിച്ച സ്ഥലത്ത് തന്നെ അടക്കം ചെയ്യാന്‍ അനുവദിക്കണമെന്ന് മകന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ത്ഥിച്ചു. കോടതി ഉത്തരവുപ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കു മുന്നില്‍ വെച്ച്‌ തീകൊളുത്തിയ രാജന്‍ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. കുടിയൊഴിപ്പിക്കല്‍ തടയാനാണ് രാജന്‍ ഭാര്യയെ ചേര്‍ത്തുപിടിച്ച്‌ പെട്രോള്‍ ഒഴിച്ച്‌ ആത്മഹത്യ ഭീഷണി മുഴക്കിയത്.

70 ശതമനത്തോളം പൊള്ളലേറ്റ രാജന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തങ്ങളുടെ പിതാവിനെ താമസിച്ച സ്ഥലത്ത് തന്നെ അടക്കാന്‍ ഉത്തരവിടണമെന്ന് രാജന്റെ മക്കളായ രഞ്ജിത്തും രാഹുലും മുഖ്യമന്ത്രിയോട് അപേക്ഷിച്ചു. പപ്പയെ ഞങ്ങള്‍ താമസിച്ച സ്ഥലത്ത് തന്നെ അടക്കാന്‍ ഉത്തരവിടണമെന്ന് മുഖ്യമന്ത്രിയോട് അപേക്ഷിക്കുകയാണ്. ഉച്ചയ്ക്കു ശേഷം പപ്പയുടെ ബോഡി കിട്ടും. പക്ഷെ പക്ഷെ കൊണ്ടുപോകാന്‍, പപ്പയുടെ ആഗ്രഹം നിറവേറ്റാന്‍ ഒരുവഴിയുമില്ല. മരിക്കും മുമ്പ് പപ്പ അപേക്ഷിച്ചത് നമ്മളെവിടെയാണോ താമസിച്ചത് അവിടെ അടക്കണമെന്നാണ് . എന്നാലേ പപ്പയ്ക്ക മനശ്ശാന്തി കിട്ടൂ” മകന്‍ രഞ്ജിത്ത് പറഞ്ഞുLEAVE A REPLY

Please enter your comment!
Please enter your name here