നടപടി എടുക്കാതെ വി.സി. ശബരിമലയ്ക്കു പോയി, സെനറ്റ് അംഗങ്ങളെ നേരിട്ട് പുറത്താക്കി ഗവർണറുടെ അസാധാരണ നടപടി വീണ്ടും

തിരുവനന്തപുരം | വി.സി പുറത്താക്കാൻ മടിച്ച സെനറ്റ് അംഗങ്ങളെ നേരിട്ട് പുറത്താക്കി ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റ അസാധാരണ നടപടി കേരള സർവകലാശാലയിൽ വീണ്ടും. ഇതു സംബന്ധിച്ച വിജ്ഞാപനം വൈകുന്നേരത്തോടെ രാജ്ഭവൻ നേരിട്ട് പുറത്തിറക്കി.

സെനറ്റ് യോഗത്തിൽ പങ്കെടുക്കാതിരുന്ന 15 പേരെ പുറത്താക്കിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍വകലാശാല വി.സി ഡോ. വി.പി മഹാദേവന്‍ പിള്ള ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു. പുറത്താക്കിയത് നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നായിരുന്നു കത്തിലെ വാദം. എന്നാൽ ഉടനടി അംഗങ്ങളെ പുറത്താക്കി അറിയിക്കാനായിരുന്നു ഗവർണറുടെ മറുപടി നിർദ്ദേശം. ഇതിന് പുറമെ ഗവര്‍ണര്‍ പുറത്താക്കിയവര്‍ക്ക് നവംബര്‍ നാലിന് നടക്കുന്ന സ്‌പെഷ്യല്‍ സെനറ്റ് യോഗത്തില്‍ പങ്കെടുക്കാനുള്ള കത്തും വി.സി. നൽകി.

ശനിയാഴ്ച്ച ലഭിച്ച നിർദേശത്തിൽ നടപടി സ്വീകരിക്കാതെ വി.സി ശമ്പരിമലയ്ക്കു പോയി. വിസി ശബരിമല ദർശനത്തിന് പോയിരിക്കുന്നതിനാലും ആർക്കും വിസിയുടെ ചുമതല കൈമാറിയിട്ടില്ലാത്തതിനാലും ഉത്തരവ് നടപ്പാക്കാൻ കഴിയില്ലെന്ന് രജിസ്ട്രാർ രാജ്ഭവനെ അറിയിച്ചു. ഇന്ന് ഓഫീസ് സമയം കഴിയുന്നതു വരെ കാത്തിരുന്ന ശേഷമാണ് രാജ്ഭവന്റെ അസാധാരണ നടപടി. 91 സെനറ്റ് അംഗങ്ങളെയും സര്‍വകലാശാലയെയും ഇക്കാര്യം അറിയിക്കുകയും ചെയ്തു.

കേരള സർവകലാശാല സെനറ്റ് യോഗത്തിൽനിന്നു വിട്ടുനിന്നവർക്കെതിരെയായിരുന്നു ഗവർണറുടെ നടപടി. ഗവർണർ നാമനിർദേശം ചെയ്ത 13 പേരിൽ 2 പേർ സെനറ്റ് യോഗത്തിനെത്തിയിരുന്നു. ബാക്കി 11 പേരെയും യോഗത്തിന് എത്താത്ത 4 വകുപ്പു മേധാവികളെയുമാണ് പുറത്താക്കിയത്.

Raj Bhavan issues order for withdrawing 15 kerala University senate members just after VC rejects ultimatum

LEAVE A REPLY

Please enter your comment!
Please enter your name here