ചുഴലിക്കാറ്റ് മുന്നറിയിപ്പ്, സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടങ്ങി

0

തിരുവനന്തപുരം: മിനിക്കോയ് ദ്വീപിനു സമീപത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം അതിശക്തമായി മാറിയതോടെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്. 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്.

ഒമാന്‍, യമന്‍ തീരത്തേക്ക് ചുഴലിക്കാറ്റ് നീങ്ങുമെന്നാണ് കണക്കൂ കൂട്ടുന്നത്. ഇതിന്റെ ഭാഗമായി കേരളത്തില്‍ പല സ്ഥലങ്ങളിലും ഒറ്റപ്പെട്ട മഴ പെയ്തു. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കും. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ടുകള്‍ പിന്‍വലിച്ചെങ്കിലും സംസ്ഥാനത്ത് ജാഗ്രത തുടരാണാണ് ദുരന്ത നിവാരണ അഥോറിട്ടിയുടെ നിര്‍ദേശം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here