തിരുവനന്തപുരം: നേരിയ തോതില്‍ ശമിച്ച മഴ ബുധനാഴ്ച മുതല്‍ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ബുധനാഴ്ച മുതല്‍ നാലു ദിവസം മഴ തുടരും.

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിനു സമീപം സ്ഥിതി ചെയ്യുന്ന ന്യുനമര്‍ദ്ദം ദുര്‍ബലമായതാണ് മഴ ശമിക്കാന്‍ കാരണം. കിഴക്കന്‍ കാറ്റിന്റെ സ്വാധീനം കേരളം ഉള്‍പ്പെടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ സജീവമാകുന്നതിന്റെ ഭാഗമായിട്ടാണ് ബുധനാഴ്ച മുതല്‍ നാലു ദിവസത്തേക്ക് മഴ പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here