എടവപ്പാതി പിന്‍മാറി, തുലാവര്‍ഷം ഈ മാസം അവസാനം

0

തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം പിന്‍വാങ്ങി. വടക്കു കിഴക്കന്‍ കാലവര്‍ഷം (തുലാവര്‍ഷം) ഈ മാസം 26 ഓടെ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ തിത്തിലി ചുഴലിക്കാറ്റിന് കാരണമായ ന്യൂനമര്‍ദ്ദം ഉടലെടുത്തതോടെ കാലാവസ്ഥാ ഘടകങ്ങളില്‍ മാറ്റമുണ്ടായതിനാലാണ് തുലാവര്‍ഷത്തിന്റെ വരവ് വൈകിയത്. ഇക്കുറിയും സാധാരണ തോതിലുള്ള മഴ ലഭിക്കുമെന്നാണ് കണക്കു കൂട്ടുന്നത്. മഹാപ്രളയമുണ്ടാക്കിയ എടവപ്പാതിക്കാലത്ത് കേരളത്തില്‍ 23.34 ശതമാനം മഴയാണ് അധികം കിട്ടിയത്. ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളിലാണ് തുലാവര്‍ഷം.

LEAVE A REPLY

Please enter your comment!
Please enter your name here