പമ്പയില്‍ വെള്ളം പൊങ്ങി, ശബരിമല യാത്ര അസാധ്യം

0

പത്തനംതിട്ട: പമ്പാ, ആനത്തോട് ഡാമുകള്‍ വീണ്ടും തുറന്നു വിട്ടതോടെ പമ്പാ നദി കരകവിഞ്ഞൊഴുകുന്നു. നിറപുത്തരിക്കായി ശബരിമല ക്ഷേത്ര വൈകിട്ട് അഞ്ചിനു തുറക്കാനിരിക്കെ വീണ്ടുമുണ്ടായ വെള്ളപ്പൊക്കം തീര്‍ത്ഥാടകരെ വലച്ചു. പമ്പയിലെ സ്ഥിതി അപകടകരമാണ്. കടകളും മറ്റും പൂര്‍ണ്ണമായും മുങ്ങിയ നിലയിലാണ്. ഇതേതുടര്‍ന്ന് തീര്‍ത്ഥാടകരെ പത്തനംതിട്ടയിലും എരുമേലിയും തടയുന്നു

വനമേഖലയിലും ശബരിഗിരി അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശത്തും നല്ല മഴയാണ്. ഇതോടെ ശബരിമല സന്നിധാനം ഒറ്റപ്പെട്ട നിലയിലാണ്. പമ്പയിലെ ശര്‍ക്കര ഗോഡൗണിലും വെള്ളം വയറിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയായും ദുരന്തങ്ങള്‍ ഒഴിവാക്കാനുമായി അയ്യപ്പഭക്തരോട് ജലനിരപ്പ് താഴുന്നതുവരെ യാത്ര മാറ്റിവയ്ക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ നിര്‍ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here