കേന്ദ്രസംഘം സന്ദര്‍ശനം തുടങ്ങി, 1000 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ട് കേരളം

0

കൊച്ചി: പ്രളയക്കെടുതി വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം കേരളത്തിലെത്തി. രാവിലെ കൊച്ചിയില്‍ എത്തിയ കേന്ദ്രസംഘം ഹെലികോപ്റ്ററില്‍ ആലപ്പുഴയിലേക്ക് പോകും.

അതിനിടെ, കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്തിനുള്ള സഹായധനമായി ആദ്യ ഘട്ടത്തില്‍ 80 കോടി രൂപ അനുവദിച്ചതായി കിരണ്‍ റിജിജു പറഞ്ഞു. ദുരന്തം വിലയിരുത്തിയശേഷം നഷ്ട പരിഹാരത്തിനുള്ള മാനദണ്ഡങ്ങള്‍ പ്രകാരം കേരളത്തിനുള്ള ധനസഹായം അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മഴക്കെടുതിയില്‍ കേരളത്തിനായി 1000 കോടിയുടെ പാക്കെജ് അനുവദിക്കണമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here