കഴിഞ്ഞ പ്രളയകാലത്ത് വിശ്രമില്ലാതെ പ്രവര്‍ത്തിച്ച സോഷ്യല്‍മീഡിയായും തലസ്ഥാനനഗരിയും ഇത്തവണയും ഉറക്കൊഴിഞ്ഞുള്ള ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കയാണ്. നഗരസഭയുടെയും യുവജനസംഘടനകളുടെയും നവമാധ്യമക്കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ കളക്ഷന്‍ സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്.

നഗരസഭയുടെ നേതൃത്വത്തില്‍ ശേഖരിച്ച അവശ്യസാധനങ്ങളടങ്ങിയ ആദ്യ വണ്ടി പുറപ്പെട്ടു കഴിഞ്ഞതായി മേയര്‍ വി.കെ. പ്രശാന്ത് അറിയിച്ചു. ഇന്ന് തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന്റെയും കെ.യു.ഡബ്‌ളിയു.ജെയുടെയും നേതൃത്വത്തില്‍ ശേഖരിക്കുന്ന വസ്ത്രങ്ങളടക്കമുള്ള സാധനങ്ങള്‍ നിറച്ച വാഹനം ഇന്ന് വൈകിട്ട് പുറപ്പെടും.

കോളജ്-സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം ഊര്‍ജ്ജ്വസ്വലമായാണ് കളക്ഷന്‍ സെന്ററുകളില്‍ പ്രവര്‍ത്തിക്കുന്നത്. കൊല്ലം ജില്ലയിലും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൊല്ലത്തുനിന്നും കഴിഞ്ഞതവണത്തെപ്പോലെ മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിക്കഴിഞ്ഞു. കൊല്ലത്തുനിന്നും പത്തിലധികം വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികള്‍ പത്തനംതിട്ടയിലേക്ക് തിരിച്ചുകഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here