• Friday Update :
    • തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂനമര്‍ദ്ദം വടക്കന്‍ തമിഴ്‌നാട്ടില്‍ ചെന്നൈയ്ക്കു സമീപത്തുകൂടി കരയില്‍ പ്രവേശിച്ചു. പടിഞ്ഞാറു, വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന തീവ്രന്യൂനമര്‍ദ്ദം, വെള്ളിയാഴ്ച രാവിലെ ശക്തി ക്ഷയിച്ചു ന്യൂനമര്‍ദ്ദമായി മാറിയേക്കും. അടുത്ത അഞ്ചു ദിവസം കൂടി കേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.

തിരുവനന്തപുരം: അഞ്ച് ദിവസം കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 115.6 മി.മീ മുതല്‍ 204.മി.മീ വരെ മഴ പെയ്‌തേക്കാമെന്നാണ് പ്രവചനം.

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍- മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. ഇന്നു മുതല്‍ തിങ്കഴാഴ്ച വരെ ശക്തമായ കാറ്റിനും സംസ്ഥാനത്ത് സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ മരച്ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയും ചെയ്യരുത്.

LEAVE A REPLY

Please enter your comment!
Please enter your name here