സര്‍ക്കാര്‍ ഉദ്യോഗത്തില്‍ കയറിപ്പറ്റിയാല്‍ ശിഷ്ടകാലം പണിയെടുക്കാതെ കഴിയാമെന്ന ധാരണ തിരുത്തിക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍. കാര്യക്ഷമതയില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഏഴ് ഉദ്യോഗസ്ഥരെയാണ് ഇന്ത്യന്‍ റെയില്‍വേ പിരിച്ചുവിട്ടത്. 3 പേര്‍ കൂടി ലിസ്റ്റിലുണ്ട്. ഇത്തരത്തില്‍ നടപടി സ്വീകരിക്കേണ്ടുന്നവരുടെ പട്ടിക എല്ലാമസാവും മേഖലാ ജനറല്‍ മാനേജര്‍ക്ക് കൈമാറണമെന്നാണ് റെയില്‍വേയുടെ നിര്‍ദ്ദേശം.

ഇത്തവണ അധികാരത്തിലെത്തിയതിനുശേഷം അഴിമതിക്കാരായ 27 സീനിയര്‍ ഉദ്യോഗസ്ഥരെയാണ് നികുതി വകുപ്പില്‍ നിന്ന് പിരിച്ചുവിട്ടത്. അഴിമതിക്കാരുടെയും കാര്യക്ഷമത കാട്ടാത്തവരുടെയും പട്ടിക എല്ലാ മാസവും 15-നു മുമ്പ് പഴ്‌സണല്‍ മന്ത്രാലയത്തിനു കൈമാറണമെന്നും എല്ലാ വകുപ്പിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനുപിന്നാലെ ഓരോ വകുപ്പിലും ഇത്തരത്തില്‍ നടപടിയുണ്ടാകും.

അഴിമതിയും കെടുകാര്യസ്ഥതയും ബോധ്യപ്പെട്ടതിനുശേഷം നിയമപരമായ എല്ലാ ചട്ടങ്ങളും പാലിച്ചാണ് നടപടിയെടുക്കുന്നതെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ കാര്യക്ഷമത എന്നത് തൊഴിലാളികളെ കുടുക്കാന്‍ മേലുദ്യോഗസ്ഥര്‍ക്ക് അവസരം നല്‍കുന്ന നടപടിയാണെന്നും ആക്ഷേപമുയരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here