ആലപ്പുഴ: പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം എറണാകുളം, ആലുവ ഡിവിഷനുകളില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് സസ്‌പെന്‍ഷന്‍. ആരോപണ വിധേയരായ 14 ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും സര്‍ക്കാരിനുണ്ടായ 1.77 കോടിയുടെ നഷ്ടം ബന്ധപ്പെട്ടവരില്‍ നിന്നു ഈടാക്കാനും മന്ത്രി ജി. സുധാകരന്‍ നിര്‍ദേശം നല്‍കി.

2013-16 കാലത്തെ പ്രവര്‍ത്തികളില്‍ കണ്ടെത്തിയ ക്രമക്കേടുകളില്‍ ധനകാര്യ പരിശോധനാ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചെയ്യാത്ത മരാമത്തു ജോലികള്‍ക്കു തുക മാറി നല്‍കുക, വ്യാജരേഖ ചമച്ച് സെക്യൂരിറ്റി ഡെപ്പോസിറ്റ് സ്വീകരിക്കാതിരിക്കുക, ബിറ്റുമിന്‍ വിതരണത്തില്‍ ക്രമക്കേടു നടത്തുക തുടങ്ങിയ ക്രമക്കേടുകളാണ് കണ്ടെത്തിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here