വിമാനം പറന്നത് അപകടകരമായി, അട്ടിമറി ആരോപിച്ച് കോണ്‍ഗ്രസ്

0

ഡല്‍ഹി: കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണതതിന് പുറപ്പെട്ട രാഹുല്‍ ഗാന്ധിയുടെ വിമാനം പറന്നത് അപകടകരമായ രീതിയിലെന്ന് പരാതി. യാത്രാമദ്ധ്യേ ആടിയുലഞ്ഞ് ഇടത്തോട്ട് ചെരിഞ്ഞ് വിമാനം മൂന്നാമത്തെ ശ്രമത്തിലാണ് ഹുബ്ബള്ളി വിമാനത്താവളത്തില്‍ ഇറക്കാനായത്. സംഭവത്തില്‍ അന്തരാഷ്ട്ര ബന്ധം ആരോപിച്ച കോണ്‍ഗ്രസ് അട്ടിമറി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കി.

സംഭവത്തില്‍ രണ്ട് പൈലറ്റുമാര്‍ക്കെതിരെ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു. രാഹുല്‍ ഗാന്ധി അടക്കം നാലുപേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് കൗശല്‍ വിദ്യാര്‍ത്ഥിയാണ് കര്‍ണാടക ഡി.ജി.പിക്ക് പരാതി നല്‍കിയത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here