രാഹുല്‍ജിക്ക് മറ്റൊരു അമേഠി മാത്രമാണ് വയനാടെന്ന് തലയില്‍കൈവച്ച് ഇടതുപക്ഷവും ബി.ജെ.പിയും പറഞ്ഞിട്ടും വയനാട്ടുകാരത് കേട്ടില്ല. ലോക്‌സഭയിലേക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നല്‍കി തന്നെ ഭാവിപ്രധാനമന്ത്രിയെ പറഞ്ഞുവിടുകയും ചെയ്തു. എന്നിലിപ്പൊ എതിരാളികള്‍ പറഞ്ഞുനിരത്തിയതുപോലെ ‘ആളെ’ കണ്ടുകിട്ടാനില്ലാത്ത അവസ്ഥയിലാണ് കാര്യങ്ങളുടെ പോക്ക്.

മൂന്ന് തവണമാത്രമാണ് രാഹുല്‍ജി ചുരം കയറിയത്. നോമിനേഷന്‍ നല്‍കാനും റോഡ്‌ഷോയ്ക്കും പിന്നെ നന്ദി പറയാനും. നന്ദി മാത്രമേയുള്ളോ എന്നു ചോദിക്കേണ്ട ഗതികേടിലാണ് വയനാട്ടുകാര്‍. രാഹുല്‍ജി വന്നാല്‍ റോഡ് നന്നാകും, തോട് നന്നാകുമെന്നെല്ലാം മോഹിച്ച സാധാരണക്കാരും ഇഞ്ചികടിച്ച അവസ്ഥയിലാണ്.

നിരവധി ഉദ്ഘാടനങ്ങളില്‍ രാഹുല്‍ജിയുടെ പേര് ഫലകത്തിലും ഫ്‌ളെക്‌സിലും മാത്രമൊതുങ്ങുകയാണ്. സ്‌കൂള്‍ ഉദ്ഘാടനത്തിലും പാലം ഉദ്ഘാടനത്തിലും മഹനീയ സാന്നിധ്യമായി രാഹുല്‍, പേരു നിലനിര്‍ത്തുന്നുണ്ടെന്നതുമാണ് ആശ്വാസം.

LEAVE A REPLY

Please enter your comment!
Please enter your name here