അങ്ങ് മിലാനില്‍ നിന്ന് തിരിച്ചെത്തിയോ?” കര്‍ഷകര്‍ക്കായുള്ള രാഹുലിന്റെ പുതുവത്സരാശംസകളെ ട്രോളി ആം ആദ്മി പാര്‍ട്ടി

ഡല്‍ഹി : പുതിയ കാര്‍ഷക ബില്ലിനെതിരെ ഒരു മാസം നീണ്ട സമരം നയിക്കുന്ന കര്‍ഷകര്‍ക്കായി പുതുവത്സരാശംസകള്‍ നേര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ട്രോളി ആം ആദ്മി പാര്‍ട്ടി. പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് രാഹുലിനെതിരെ പരസ്യ വിമര്‍ശനം. കര്‍ഷകര്‍ക്കുള്ള രാഹുലിന്റെ പുതുവത്സരാശംസകള്‍ റീ ട്വീറ്റ് ചെയ്ത് അങ്ങ് മിലാനില്‍ നിന്ന് തിരിച്ചെത്തിയോ? എന്നാണ് ആം ആദ്മി പാര്‍ട്ടി ട്വീറ്റ് ചെയ്തത്.

രാഹുലിന്റെ ഇറ്റലി യാത്രയെ പരിഹസിച്ചായിരുന്നു ട്വീറ്റ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാപക ദിനാഘോഷത്തില്‍ പോലും പങ്കെടുക്കാതെയാണ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോയത്. എന്നാല്‍, വ്യക്തിപരമായ കാരണങ്ങളാണ് രാഹുലിന്റെ ഇറ്റലി യാത്രയ്ക്ക് പിന്നിലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ന്യായീകരിച്ചിരുന്നു. എല്ലാവര്‍ക്കും സ്വകാര്യ യാത്രകള്‍ നടത്താന്‍ അവകാശമുണ്ടെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

നമ്മളില്‍ നിന്ന് വിട പറഞ്ഞവരെയും നമ്മെ സംരക്ഷിക്കുന്നവരെയും നമുക്കായി ത്യാഗം ചെയ്യുന്നവരെയും നന്ദിയോടെ ഓര്‍ക്കാമെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. അന്തസ്സിനും അഭിമാനത്തിനുമായി പോരാടുന്ന കര്‍ഷകരോടൊപ്പമാണ് എന്റെ മനസ്സ്. എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍, എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here