രാഹുല്‍ ഗാന്ധി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി

0

ഡല്‍ഹി: വയനാട് എം.പി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.

വയനാട് ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള രാത്രി യാത്രാ നിരോധനം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തുവെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് ദിവസത്തിനുള്ളില്‍ വയനാട് സന്ദര്‍ശിക്കുമെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here