എന്റെ വാക്കുകള്‍ കുറിച്ചു വച്ചോളൂ, കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രത്തിന് പിന്‍വലിക്കേണ്ടി വരും’: രാഹുല്‍ഗാന്ധി

ചെന്നൈ: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കേണ്ടി വരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. തമിഴ്‌നാട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എന്റെ വാക്കുകള്‍ കുറിച്ചു വച്ചോളൂ, കര്‍ഷക വിരുദ്ധ നിയമം സര്‍ക്കാറിന് പിന്‍വലിക്കേണ്ടി വരും’ – എന്ന കുറിപ്പോടെ മാധ്യമങ്ങളോട് സംസാരിക്കുന്നതിന്റെ വീഡിയോ രാഹുല്‍ ട്വിറ്ററില്‍ പങ്കുവച്ചു.

കര്‍ഷക സമരത്തിന് പ്രതീകാത്മക പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി രാഹുല്‍ ഇന്ന് തമിഴ്‌നാട് സന്ദര്‍ശിച്ചു. വിളവെടുപ്പ് ഉത്സവമായ പൊങ്കലിനോട് അനുബന്ധിച്ച് നടത്തുന്ന ജല്ലിക്കെട്ട് കാണാനും അദ്ദേഹം സമയം കണ്ടെത്തി. തമിഴ് ജനതയ്ക്ക് ഒപ്പം നില്‍ക്കേണ്ടത് തന്റെ കടമയാണ് എന്നും തമിഴരുടെ സംസ്‌കാരത്തെ അവഗണിക്കുന്നവര്‍ക്കുള്ള സന്ദേശമാണ് തന്റെ സന്ദര്‍ശനമെന്നും രാഹുല്‍ പറഞ്ഞു.

മധുരയിലെ ആവണിപുരത്താണ് രാഹുല്‍ ജല്ലിക്കെട്ട് കാണാനെത്തിയത്. ഏപ്രില്‍-മെയ് മാസങ്ങളില്‍ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിലാണ് രാഹുലിന്റെ സന്ദര്‍ശനം.

LEAVE A REPLY

Please enter your comment!
Please enter your name here