കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ പരമാവധി വോട്ടര്‍മാരെ പേ ാളിങ്ബൂത്തിലെത്തിക്കാന്‍ ഇലക്ഷന്‍ കമ്മീഷന്റെ ബോധവത്ക്കരണപരിപാടികള്‍ ക്രിക്കറ്റ്താരം രാഹുല്‍ദ്രാവിഡ് നയിക്കും. പൊതുതെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ശരിയായ കാഴ്ചപ്പാട് ജനങ്ങളിലെത്തിക്കാനുള്ള തെരഞ്ഞെടുപ്പ്് കമ്മീഷന്റെ പരസ്യത്തിലാകും ദ്രാവിഡ് പങ്കാളിയാകുക. തീയതി ചോര്‍ന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍പെട്ടുലഞ്ഞെങ്കിലും കര്‍ണ്ണാടകയില്‍ ഇത്തവണ പുതിയ ചുവടുവയ്പുകള്‍ നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഇത്തവണ സ്ത്രീകള്‍ മാത്രം നിയന്ത്രിക്കുന്ന 450 പോളിങ്‌സ്‌റ്റേഷനുകള്‍ ക്രമീകരിക്കും. ശാരീരിക വൈകല്യമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും പോളിങ്‌സ്‌റ്റേഷനുകളില്‍ നിയോഗിക്കും. ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് ജോലികളില്‍ ശാരീരികവൈകല്യമുള്ളവരെ മാറ്റിനിര്‍ത്തിയിരുന്ന പ്രവണതയാണ് മാറ്റിയെഴുതുന്നത്. 224 മണ്ഡലങ്ങളില്‍ മെയ് 12നാണ് കര്‍ണ്ണാടകയിലെ നിയമസഭാതെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 15ന് ഫലമറിയാം.

LEAVE A REPLY

Please enter your comment!
Please enter your name here