റഫാല്‍: വിവരങ്ങള്‍ കോടതിക്കു നല്‍കിക്കൂടെയെന്ന് സുപ്രീം കോടതി

0

ഡല്‍ഹി: റഫാല്‍ ഇടപാടില്‍ അന്വേഷണം വേണമെന്ന എം.എല്‍.ശര്‍മയുടെ പരാതിയില്‍ സുപ്രീംകോടതിയില്‍ വാദം തുടങ്ങി. റഫാല്‍ വിവരങ്ങള്‍ കോടതിക്ക് നല്‍കികൂടെയെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു. എന്നാല്‍ കേസില്‍ എതിര്‍ കക്ഷി പ്രധാനമന്ത്രിയായത് കൊണ്ട് നോട്ടീസ് അയക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം അംഗീകരിച്ച കോടതി സീല്‍ ചെയ്ത കവറില്‍ ഒക്‌ടോബര്‍ 29നു വിവരങ്ങള്‍ സമര്‍പ്പിക്കാനാണു സുപ്രീം കോടതി നിര്‍ദേശിച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here