റഫാല്‍: പുന:പരിശോധനാ ഹര്‍ജികള്‍ തള്ളി

0
16

ഡല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാടില്‍ മോദി സര്‍ക്കാരിനു ക്ലീന്‍ ചീറ്റ് നല്‍കിയ വിധിക്കെതിരെ സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജികള്‍ തള്ളി. ഡിസംബര്‍ 14ലെ വിധി പുന:പരിശോധിക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബെഞ്ച് വിധിച്ചു. കേന്ദ്രസര്‍ക്കാരിനു ആശ്വാമാണു വിധി.

റഫാല്‍ ഇടപാടിന് ക്ലീന്‍ചീറ്റ് നല്‍കിയതിനെതിരായ പുന:പരിശോധനാ ഹര്‍ജികള്‍ തള്ളിയെങ്കിലും അന്വേഷണത്തിന് ജസ്റ്റിസ് കെ.എം. ജോസഫ് വലിയൊരു വാതില്‍ തുറന്നിട്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here