ഡല്‍ഹി: സംവരണം 50 ശതമാനത്തിനു മുകളിലേക്ക് കടക്കരുതെന്ന ഇന്ദിര സാഹ്നി കേസ് വിധി പുന:പരിശോധിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. മറാഠ സംവരണ വിധി സുപ്രിം കോടതി റദ്ദാക്കി. സംവരണം 50 ശതമാനത്തിനു മുകളിലേക്ക് ഉയര്‍ന്നാല്‍ അത് ഭരണഘടനയുടെ 14, 15 അനുച്‌ഛേദങ്ങളുടെ ലംഘനമാകുമെന്നും ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി.

പിന്നാക്ക വിഭാഗ പട്ടിക നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനെന്നും സംസ്ഥാനങ്ങള്‍ക്ക് വേറെ പട്ടിക തയാറാക്കാനാകില്ലെന്നും കോടതി പറഞ്ഞു. പിന്നാക്ക പട്ടിക രാഷ്ട്രപതിയുടെ അധികാര പരിധിയിലാണ്. സംവരണം 50 ശതമാനം കടക്കാമെന്ന കേരളത്തിന്റെ നിലപാടിനും ഏല്‍ക്കുന്ന തിരിച്ചടിയാണ് വിധി.

LEAVE A REPLY

Please enter your comment!
Please enter your name here