തിരുവനന്തപുരം: പ്രൈസ് വാട്ടർ കൂപ്പേഴ്സിന് രണ്ടു വർഷത്തെ വിലക്കേർപ്പെടുത്തിയ സംസ്ഥാന സർക്കാർ നടപടി ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. തങ്ങളെ കേൾക്കാതെയാണ് സർക്കാരിന്റെ തീരുമാനം എന്ന പിഡബ്യൂസിയുടെ വാദം അംഗീകരിച്ചാണ് സിംഗിൾ ബെഞ്ചിന്റെ നടപടി. ഐടി വകുപ്പിന് കീഴിലുളള സ്പേസ് പാർക്കിൽ സ്വപ്ന സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പിഡബ്യൂസിയെ വിലക്കാൻ സർക്കാർ തീരുമാനിച്ചത്
എന്നാൽ സ്വപ്ന സുരേഷിന്റെ നിയമനം പ്രത്യേകമായി പറയാതെ യോഗ്യതയില്ലാത്തവരെ നിയമിച്ചു എന്ന കാരണം പറഞ്ഞാണ് സർക്കാർ നടപടിയെടുത്തത്. പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് കൺസൽട്ടന്റായുള്ള എല്ലാ ഇടപാടുകളും പരിശോധിക്കാൻ ചീഫ് സെക്രട്ടറി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഐടി വകുപ്പിലെ എല്ലാ പദ്ധതികളിൽ നിന്നും പിഡബ്ല്യുസിയെ ഒഴിവാക്കാനും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. സ്വർണക്കടത്ത് കേസും സ്വപ്ന സുരേഷ് വിഷയവും ചർച്ചയായതോടെയാണ് PWC-യുമായുള്ള സർക്കാർ സഹകരണം അവസാനിപ്പിക്കാൻ ചീഫ് സെക്രട്ടറി നിർദേശിച്ചത്
പി ഡബ്ല്യുസി സമര്‍പ്പlച്ച ഹര്‍ജിയില്‍ ജസ്റ്റീസ് പി.വി.ആഷയുടേതാണ് ഇക്കാല ഉത്തരവ്. സ്പേസ് പാര്‍ക്ക്, കെ- ഫോണ്‍ തുടങ്ങിയ പദ്ധതികളുടെ കണ്‍സല്‍റ്റന്‍ഡ് ആണ് പി ഡബ്ളിയു സി. കെ -ഫോണ്‍
പദ്ധതിയില്‍ കണ്‍സല്‍റ്റന്‍സി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ കമ്ബനിയുടെ സേവനം അവസാനിപ്പിച്ചത്.
കെ ഫോൺ പദ്ധതിയിൽ നിന്ന് പ്രൈസ് വാട്ടർ കൂപ്പേഴ്സിനെ ഒഴിവാക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. സർക്കാർ നടപടി ഏകപക്ഷീയമാണ് എന്ന വാദം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ താൽക്കാലിക സ്റ്റേ. ഹർജി വീണ്ടും ഈ മാസം 16ന് പരിഗണിക്കും