പി.വി. അന്‍വറിന്റെ ചെക്ക് ഡാം പൊളിക്കും, നടപടി തുടങ്ങി

0
2

കോഴിക്കോട്: കക്കാടംപൊയിലില്‍ പി.വി. അന്‍വര്‍ എം.എല്‍.എ നിര്‍മ്മിച്ച അനധികൃത ചെക്ക് ഡാം പൊളിച്ചുമാറ്റാന്‍ നടപടി തുടങ്ങി. പൊളിച്ചു നീക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കാന്‍ മലപ്പുറം ഡെപ്യൂട്ടി കലക്ടര്‍ ചെറുകിട ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. ഇതിനിടെ എം.എല്‍.എ അടക്കം പന്ത്രണ്ട് പേരോട് നാളെ കളക്ടറേറ്റില്‍ നടക്കുന്ന ഹിയറിങിന് ഹാജരാവണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചു. ചെക്ക് ഡാം പൊളിച്ച് നീക്കുന്നതുമായി ബന്ധപ്പെട്ടാണ് ഹിയറിങ്.  പ്രദേശ വാസികളുടെ കുടിവെള്ളം മുട്ടിക്കുന്ന രീതിയിലാണ് ചെക്ക് ഡാം നിര്‍മ്മിച്ചിരിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here