ഉക്രെയിനെതിരെ റഷ്യന്‍ നടപടി, ഡോണ്‍ബാസിലെ സൈനിക നടപടിക്കു പുടിന്റെ ഉത്തരവ്, സ്‌ഫോടന ശബ്ദങ്ങള്‍

ഉക്രെയിനില്‍ റഷ്യയുടെ സൈനിക നടപടി തുടങ്ങി. ഡോണ്‍ബാസിലെ സൈനിക നടപടിക്കു റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ഉത്തരവിട്ടു. പ്രതിരോധത്തിനു മുതിരരുതെന്ന് ഉക്രെയിന്‍ സൈന്യത്തിനു പുടിന്‍ മുന്നറിയിപ്പു നല്‍കി. സ്വതന്ത്രരാജ്യങ്ങളായി റഷ്യ പ്രഖ്യാപിച്ച ഉക്രെയ്‌നിലെ കിഴക്കന്‍ വിമത മേഖലകളായ ഡൊനെറ്റ്‌സ്‌ക്, ലുഹാന്‍സിക് എന്നിവിടങ്ങളിലേക്ക് സൈന്യത്തെ അയയ്ക്കുന്നതിനു റഷ്യന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയിരുന്നു.

നാറ്റോ വിപുലീകരണത്തിനു ഉക്രെയിനെ ഭാഗമാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്യക്തമാക്കി. വിഷയത്തില്‍ ഐക്യരാഷ്ട്ര രക്ഷാസമിതി അടിയന്തരയോഗം ചേരുന്നതിനിടെയാണ് റഷ്യയുടെ നിര്‍ണ്ണായക നടപടി. രണ്ടു ലക്ഷത്തോളം സൈനികരാണ് റഷ്യയുടെ അതിര്‍ത്തിയില്‍ തമ്പടിച്ചിട്ടുള്ളത്.

https://twitter.com/PSFAERO/status/1496691020364406787

ഉെക്രയില്‍ സൈന്യത്തിന്റെ ആക്രമണം തടയാന്‍ വിഘടനവാദികള്‍ റഷ്യയുടെ പിന്തുണ തേടിയതോടെതന്നെ യൂറോപ്പില്‍ യുദ്ധം ആസന്നമായിരുന്നു. 48 മണിക്കൂറിനുള്ളില്‍ റഷ്യയുടെ ആക്രമണമുണ്ടായേക്കുമെന്ന് ജോ ബൈഡന്‍, ഉക്രെയിന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കിക്ക് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പു നല്‍കി. ഇന്നല രാത്രി നൂറോളം ടാങ്കറുകള്‍ ഉള്‍പ്പെടെ ഒരു സൈനിക വ്യൂഹം, റഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള യുക്രൈന്‍ നഗരമായ ഖര്‍ക്കിവ് ലക്ഷ്യമാക്കി നീങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. കിഴക്കല്‍ ഉക്രെയിനോട് ചേര്‍ന്നുള്ള റഷ്യന്‍ വ്യോമാതിര്‍ത്തി അടച്ചു.

അനിവാര്യമായ യുദ്ധത്തെ നേരിടാനുള്ള തയ്യാറെടുപ്പുകളിലാണ് ഉക്രെയിനും. ഇന്നലെ മുതല്‍ അടിയന്തരാവസ്ഥ നിലവില്‍ വന്നു. രണ്ടു ലക്ഷത്തോളം വരുന്ന റിസര്‍വ് സേനയെ തയ്യാറാക്കി നിര്‍ത്തി. വിമാനത്താവളങ്ങളില്‍ ചിലത് അടച്ചു. റഷ്യയിലുള്ള പൗരന്‍മാരെ തിരികെ വിളിക്കുകയും ചെയ്തു. ഉക്രെയിനു കൂടുതല്‍ ആയുധങ്ങളും സൈനിക ശേഷിയും കൈമാറാനുള്ള നടപടി യുറോപ്യന്‍ രാജ്യങ്ങളും തുടങ്ങി. എന്നാല്‍, നാറ്റോ സഖ്യമോ സഖ്യരാജ്യങ്ങളോ ഉക്രെയിനു പിന്തുണ പ്രഖ്യാപിക്കാന്‍ ഇതുവരെ തയാറായിട്ടില്ല.

ഉക്രെയിന്‍ സൈന്യത്തിന്റെ ഷെല്‍ വര്‍ഷത്തില്‍ നിരവധി സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി വിമതനേതാക്കള്‍ പുടിനു കത്തയച്ചുവെന്ന് റഷ്യന്‍ വക്താവ് സിമിട്രി പെസ്‌കോവ് വ്യക്തമാക്കി. എന്നാല്‍, ഈ അഭ്യര്‍ത്ഥന പുടിന്റെ ആക്രമണങ്ങള്‍ക്കു ന്യായീകരണം കണ്ടെത്താന്‍ വേണ്ടി മാത്രമുള്ളതാണെന്നാണ് അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും നിലപാട്.

Russian President Vladimir Putin announced a special military operation in Ukraine’s eastern Donbas region. In a move he said was aimed at protecting civilians that didn’t include plans to occupy Russia’s smaller neighbor.

LEAVE A REPLY

Please enter your comment!
Please enter your name here