ലൈവ് റിപ്പോർട്ടിങ്ങിനിടെ അതിഥിയായെത്തി നായ്കുട്ടി; ശേഷം സംഭവിച്ചെതെന്തെന്ന് കാണാം

ഒരു ദൃശ്യമാധ്യമ പ്രവർത്തകന്റെ വീഡിയോയാണ് ഈപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം. എന്നാൽ, അദ്ദേഹം റിപ്പോർട്ട് ചെയ്ത വാർത്തയുടെ ഉള്ളടക്കം കൊണ്ടല്ല ആളുകൾ ഇത് ചർച്ച ചെയ്യുന്നതെന്ന് മാത്രം.

വിർജീനിയയിലെ ലീസ്ബെർഗ് പട്ടണത്തിലാണ് സംഭവം അരങ്ങേറിയത്. ബോബ് ബർണാഡെന്ന ഫോക് ന്യൂസ് ജേണലിസ്റ്റ് കാലാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെ ഒരു നായ്കുട്ടി ഓടി വരികയായിരുന്നു. ഉടൻ തന്നെ റിപ്പോർട്ടർ നായയെ കൈയിലെടുക്കുകയും അതിനെ കുറിച്ച് സംസാരിക്കാൻ തുടങ്ങുകയും ചെയ്തു. ‘ഞാനിതു വരെ സംസാരിച്ചതൊക്കെ നിങ്ങൾ മറന്നു കളയൂ, എനിക്കീ നായയെപ്പറ്റി കൂടുതൽ അറിയണം’. അദ്ദേഹം പറയുന്നത് കേൾക്കാം.

നായ പിന്നീട് ബോബിന്റെ മുഖത്ത് നക്കുകയും അദ്ദേഹത്തോടൊപ്പം കളിക്കാൻ തുടങ്ങുകയും ചെയ്തതായി വീഡിയോയിൽ കാണിക്കുന്നു. അൽപ സമയത്തിന് ശേഷം നായയുടെ ഉടമയായ സ്ത്രീ വരികയും ബോബിനോട് മാപ്പ് ചോദിക്കുകയും ചെയ്തു. നായ മതിൽ ചാടി ഓടി വന്നതാണെന്ന് പറഞ്ഞ സ്ത്രീ പിയറോഗി എന്നാണ് തന്റെ നായയുടെ പേരെന്നും അറിയിച്ചു.

തന്റെ മനോഹരമായ സാനിധ്യം കൊണ്ട് പിയറോഗി സ്റ്റുഡിയോയിലെ ആങ്കർമാരുടെ ശ്രദ്ധയും പിടിച്ചു പറ്റിയുണ്ട്.
നായ വരുന്നതിന് മുമ്പ് ഒരു പ്രദേശവാസി ബോബിന് തന്റെ കാറിൽ നിന്ന് ഐസ് എടുത്ത് മാറ്റിയതിന് ഇരുപത് ഡോളർ പ്രതിഫലം നൽകിയിരുന്നു. ലൈവ് റിപ്പോർട്ടിങ്ങിനിടെ ഐസ് സ്ക്രാപർ ഉപയോഗിച്ചുള്ള അഭ്യാസങ്ങളും കാണിച്ചിരുന്നു ബോബ്.

ഒരു മില്യണിലധികം ആളുകൾ കണ്ട ഈ വീഡിയോ 8,000 പേർ ലൈക്ക് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് നായയുടെ ഗസ്റ്റ് റോൾ സംബന്ധിച്ച കമന്റുകളുമായി രംഗത്തെത്തിയത്. നിരവധി ആളുകൾ ബോബിന്റെ റിപ്പോർട്ടിംഗ് രീതിയെയും പ്രശംസിച്ചു. പിയറോഗി മഞ്ഞ് ശരിക്കും ആസ്വദിക്കുകയാണെന്നും പ്രേക്ഷകർ വിലയിരുത്തി.

ഈ വർഷത്തെ മികച്ച യൂറ്റ്യൂബ് വീഡിയോയായി ഇത് തെരെഞ്ഞെടുക്കണമെന്ന് ഒരാൾ ആവശ്യപ്പെട്ടപ്പോൾ ഈയടുത്ത് കണ്ട് ഏറ്റവും മികച്ച വാർത്താ സെഗ്മെന്റാണ് ഇതെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.

ഒരു മില്യണിലധികം ആളുകൾ കണ്ട ഈ വീഡിയോ 8,000 പേർ ലൈക്ക് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് നായയുടെ ഗസ്റ്റ് റോൾ സംബന്ധിച്ച കമന്റുകളുമായി രംഗത്തെത്തിയത്. നിരവധി ആളുകൾ ബോബിന്റെ റിപ്പോർട്ടിംഗ് രീതിയെയും പ്രശംസിച്ചു. പിയറോഗി മഞ്ഞ് ശരിക്കും ആസ്വദിക്കുകയാണെന്നും പ്രേക്ഷകർ വിലയിരുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here