യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… ദയവായി ആവശ്യമില്ലാതെ ചങ്ങല വലിക്കരുത്

0

കൃത്യസമയം പാലിക്കുന്നില്ലെന്നതാണ് ട്രെയിന്‍ യാത്രക്കാരുടെ പ്രധാന പരാതികളിലൊന്ന്. പക്ഷേ, ആരെങ്കിലും അപായച്ചങ്ങല വലിച്ച് ഒരു ട്രെയിന്‍ നിര്‍ത്തിപ്പിച്ചാല്‍ എത്ര ്രെടയിനുകളുടെ സമയക്രമമാണ് തെറ്റുന്നത് എന്നതിനെക്കുറിച്ച് ആര്‍ക്കും ധാരണയില്ല. നിസ്സാര കാര്യങ്ങള്‍ക്ക് ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിപ്പിക്കുന്നതിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് റെയില്‍വേ അധികൃതര്‍.

ഇക്കൊല്ലം മെയ് വരെ നിസ്സാര കാര്യത്തിന് ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചതിന് 775 പേര്‍ക്കെതിരേയാണ് റെയില്‍വേ കേസെടുത്തത്. ഇതില്‍ 774 പേരും അറസ്റ്റിലുമായി. ട്രെയിന്‍ നിര്‍ത്തിയിട്ട് ഓടിവന്ന അധികൃതര്‍ക്കു മുന്നില്‍ അവര്‍ പറഞ്ഞ പരാതി ഇങ്ങനായിരുന്നു വെള്ളമില്ല, ഫാന്‍ കറങ്ങുന്നില്ല, എ.സി. തകരാറിലാണ്. ജീവന്‍രക്ഷിക്കാനോ, അപകടങ്ങള്‍ ഒഴിവാക്കാനോ മാത്രം വലിക്കേണ്ട ചങ്ങലയ്ക്കിട്ടാണ് ഈ ഉപദ്രവക്കേട് കാണിച്ചത്. ഇവരില്‍ നിന്നും 3.72 ലക്ഷം രൂപ പിഴയീടാക്കിയെങ്കിലും ഈ പ്രവണത തുടരുന്നതാണ് റെയില്‍വേയെ കുഴയ്ക്കുന്നത്.

ഇത്തരം കാര്യങ്ങള്‍ പറയാനാണെങ്കില്‍ ആര്‍.പി.എഫിന്റെ ഹെല്‍പ്‌ലൈന്‍ നമ്പറായ 182 ഉപയോഗിക്കണമെന്നാണ് റെയില്‍വേ അഭ്യര്‍ത്ഥിക്കുന്നത്. നിസ്സാര കാര്യങ്ങള്‍ക്ക് ചങ്ങല വലിച്ചാല്‍ ആയിരം രൂപാ വരെ പിഴയും ഒരു വര്‍ഷംവരെ തടവും ലഭിക്കുമെന്നതാണ് ചട്ടം.

LEAVE A REPLY

Please enter your comment!
Please enter your name here