കോവിഡ് വാക്സിന്‍ 200 രൂപ നിരക്കില്‍ സര്‍ക്കാരിന് നല്‍കും: പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ട്

കോവിഡ് വാക്സിൻ ഡോസ് ഒന്നിന് 200 രൂപ നിരക്കില്‍ കേന്ദ്ര സര്‍ക്കാരിന് നൽകുമെന്ന് കോവിഷീൽഡ് വാക്സിൻ നിർമാതാക്കളായ പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ട്. പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാർ പൂനെവാലയാണ് ഇക്കാര്യം അറിയിച്ചത്. സ്വകാര്യ വിപണിയിൽ ഡോസിന് 1000 രൂപ നിരക്കിലാകും വാക്സിൻ ലഭ്യമാക്കുക. സർക്കാർ ആവശ്യപ്പെട്ടതിൽ 5.6 കോടി ഡോസ് വാക്സിൻ ഫെബ്രുവരിയോടെ ലഭ്യമാക്കും. ഏഴ് മുതൽ എട്ട് കോടി ഡോസ് വരെ ഒരു മാസം നിർമിക്കാൻ സാധിക്കുമെന്നും കമ്പനി അവകാശപ്പെട്ടു.

സർക്കാരിന് പ്രത്യേക നിരക്കിലാണ് കോവിഡ് വാക്സിൻ ഞങ്ങൾ വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തിൽ ലാഭം വേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ആരോഗ്യപ്രവർത്തകർ, മുതിർന്നവർ, മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ തുടങ്ങിയവരുടെ സുരക്ഷയാണ് ലക്ഷ്യമിടുന്നത്. അദാർ പൂനെവാല ട്വീറ്റ് ചെയ്തു. ഓക്സ്ഫോഡ് സർവകലാശാലയും മരുന്ന് നിർമാതാക്കളായ ആസ്ട്രസെനേകയും ചേർന്ന് വികസിപ്പിച്ച കോവിഷീൽഡ് വാക്സിൻ ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്നത് പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here