ഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ട്വിറ്ററില്‍ കൊമ്പുകോര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും. ആക്രമണത്തില്‍ ജീവന്‍ നഷ്ടമായ സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച പ്രധാനമന്ത്രി അവരുടെ രക്തസാക്ഷിത്വം ഇന്ത്യ ഒരിക്കലും മറക്കില്ലെന്നും ട്വീറ്റ് ചെയ്തു.

ആക്രമണത്തിന്റെ അന്വേഷണം സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ അനുസ്മരണം. പുല്‍വാമ ഭീകരാക്രമണത്തില്‍ ആര്‍ക്കാണ് കൂടുതല്‍ പ്രയോജനം ലഭിച്ചത് ? ആക്രമണത്തിന്റെ അന്വേഷണ ഫലം എന്തായി ? തുടങ്ങിയ ചോദ്യങ്ങളാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here