പുല്‍വാമ: ഇന്ത്യന്‍ മറുപടി ചോദ്യം ചെയ്ത് സാം പിത്രോദ, കോണ്‍ഗ്രസ്- ബി.ജെ.പി ഏറ്റുമുട്ടല്‍

0

ഡല്‍ഹി: പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടി കോണ്‍ഗ്രസും മോദിയും. ഭീകരാക്രമം പലപ്പോഴും സംഭവിക്കുന്നതാണെന്നും ചിലര്‍ നടത്തുന്ന ആക്രമണത്തിന്റെ പേരില്‍ പാകിസ്താനെ പഴിക്കുന്നതു ശരിയല്ലെന്നുമുള്ള കോണ്‍ഗ്രസ് നേതാവും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഗ്ലോബല്‍ ചെയര്‍മാനുമായ സാം പിത്രോദയുടെ പരാമര്‍ശം വിവാദമാക്കി ബി.ജെ.പി രംഗത്ത്.

വ്യോമാക്രമണത്തിന്റെ വിശദാംശങ്ങള്‍ അറിയാന്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിത്രോദയ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്തെത്തി. പ്രതിപക്ഷം സേനയെ വീണ്ടും വീണ്ടും അപമാനിക്കുകയാണെന്നു പറഞ്ഞമോദി ഇത്തരം പ്രസ്താവനകളെ ജനം ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ടു. തീവ്രവാദ ആക്രമണങ്ങളെ നേരിടാന്‍ കോണ്‍ഗ്രസ് തയാറല്ല. ഇത് പുതിയ ഇന്ത്യയാണ്. തീവ്രവാദികള്‍ക്ക് അതേ ഭാഷയില്‍ പലിശ സഹിതം മറുപടി നല്‍കുമെന്നും മോദി വ്യക്തമാക്കി.

എ.എന്‍.ഐയ്ക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു പിത്രോദയുടെ പരാമര്‍ശനമുണ്ടായത്. പരാമര്‍ശം വിവാദമായതോടെ പിത്രോദയെ വസതിയിലേക്ക് രാഹുല്‍ ഗാന്ധി വിളിച്ചു വരുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here