അടുക്കളയോടു ചേര്‍ന്നുള്ള സെല്ലില്‍ പള്‍സര്‍ സുനിക്ക് സ്‌പെഷല്‍ വിഭവം, അഴിക്കുള്ളിലൂടെ എത്തിച്ച സഹതടവുകാര്‍ കുടുങ്ങി

0

കൊച്ചി: വിയ്യൂര്‍ ജില്ലാ ജയിലിലെ അടുക്കളയോട് ചേര്‍ന്നുള്ള സെല്ലിലേക്ക് അഴികള്‍ക്കിടയിലൂടെ പതിവായി സ്‌പെഷല്‍ വിഭവങ്ങള്‍. നല്‍കുന്ന കൈയും കൈപ്പറ്റുന്ന കൈയും കൈയോടെ പൊക്കിയപ്പോള്‍ പള്‍സര്‍ സുനിയും സഹതടവുകാരനും കുടുങ്ങി.
നടിയെ ഉപദ്രവിച്ച കേസില്‍ ജയിലില്‍ കഴിയുന്ന മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ജയില്‍ അടുക്കളയില്‍ നിന്ന് സെപഷല്‍ വിഭവങ്ങള്‍ രഹസ്യമായി നല്‍കിയിരുന്നത് അധികൃതര്‍ പിടികൂടി. ഉദ്യോഗസ്ഥര്‍ക്കായി ഉണ്ടാക്കിയ മീര്‍കറി നല്‍കാനുള്ള ശ്രമത്തിനിടെയാണ് സഹതടവുകാരന്‍ പിടിയിലായത്. ഹാഷിഷ് കടത്തു കേസിലെ പ്രതിയായ ഇയാളെ അടുക്കളയുടെ ചുമതലയുണ്ടായിരുന്ന ഇയാളെ ആ ചുമതലകളില്‍ നിന്ന് നീക്കി.
ജയിലില്‍ തടവുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും രണ്ടായിട്ടാണ് മീന്‍ കറിയുണ്ടാക്കുന്നത്. തടവുകാര്‍ക്ക് പുഴുങ്ങിയ മീനും ചാറും രണ്ടായിട്ടാണ് നല്‍കുന്നത്. ഇതിന് വലിയ രുചി ഉണ്ടാകണമെന്നില്ല. എന്നാല്‍, ഉദ്യോഗസ്ഥര്‍ക്കാകട്ടെ, രുചികരമായ രീതിയില്‍ വേറെ അതേ അടുക്കളയില്‍ തന്നെ ഉണ്ടാക്കും. ഈ വിഭാവങ്ങളാണ് സുനിക്ക് കൂട്ടുകാരന്‍ രഹസ്യമായി അഴിക്കുള്ളിലൂടെ നല്‍കിയിരുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here