തിരുവനന്തപുരം: കേന്ദ്ര തൊഴില്‍ നിയമ ഭേദഗതിക്കെതിരെ ഏപ്രില്‍ രണ്ടിന് സംസ്ഥാനത്ത് പൊതുപണിമുടക്ക്. ബി.എം.എസ്. ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കും. എല്ലാ വ്യവസായ മേഖലകളിലും കരാര്‍ തൊഴിലും നിശ്ചിത കാലാവധി തൊഴിലും അനുവദിച്ച് കേന്ദ്രം ഇറക്കിയ വിജ്ഞാപനം സ്ഥിരം തൊഴില്‍ സമ്പ്രദായം അട്ടിമറിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. എന്നാല്‍, നിലവിലെ സ്ഥിരം തൊഴില്‍ ജീവനക്കാരെ നിശ്ചിത കാലാവധി തൊഴിലാളികളായി മാറ്റാന്‍ അനുമതിയില്ലെന്നു വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here