തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്കുള്ള മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി. ചോദ്യങ്ങള്‍ തിരഞ്ഞെടുത്ത് ഉത്തരമെഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ടാകും. ഇതിനായി അധിക ചോദ്യങ്ങള്‍ അനുവദിക്കും. പരീക്ഷാ സമയം നീട്ടും. ചോദ്യങ്ങള്‍ വായിച്ചു മനസിലാക്കാന്‍ കൂടുതല്‍ കൂള്‍ ഓഫ് ടൈം അനുവദിക്കും.ജനുവരി ഒന്ന് മുതലുള്ള ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നടത്തും. മാര്‍ച്ച്‌ 16 വരെ ക്ലാസുകള്‍ ഉണ്ടാകുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഏതെല്ലാം പാഠഭാഗമാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്ന് ഈ മാസം 31നുള്ളില്‍ അറിയിക്കും. എഴുത്തു പരീക്ഷക്ക് ശേഷം പ്രാക്ടിക്കല്‍ പരീക്ഷയ്ക്കായി ഒരാഴ്ച സമയം നല്‍കും. അതേസമയം സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി , ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച്‌ 17 മുതല്‍ 30 വരെ നടത്താനാണ് തീരുമാനം.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പരീക്ഷകള്‍ നടത്തുക. ഇതിനായുള്ള ക്രമീകരണങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് ഉടന്‍ നടത്തും. പ്രാക്‌ടിക്കല്‍ പരീക്ഷകള്‍ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പ് നടത്തുന്നവര്‍ക്ക് ജനുവരി ഒന്നുമുതല്‍ സ്‌കൂളുകളില്‍ പോയി തയ്യാറെടുപ്പുകള്‍ നടത്തി തുടങ്ങാം. കുട്ടികള്‍ക്ക് പാഠ്യഭാഗവുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് സ്കൂള്‍ തലത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട്. കേളേജ് തലത്തില്‍, അവസാന വര്‍ഷ ബിരുദ-ബിരുദാനന്തര ക്ളാസുകള്‍ ജനുവരി ആദ്യവാരം തുടങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here