സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ശക്തമാക്കി ഉദ്യോഗാർഥികൾ

മന്ത്രിസഭാ യോഗത്തിൽ അനുകൂല തീരുമാനം ഉണ്ടാകാത്തതോടെ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ശക്തമാക്കി ഉദ്യോഗാർഥികൾ. ഉന്നയിച്ച ഏതെങ്കിലും ഒരു ആവശ്യം സർക്കാർ അംഗീകരിച്ചാൽ സമരം നിർത്തുമെന്ന് എൽജിഎസ് റാങ്ക് ഹോൾഡേഴ്സ് അറിയിച്ചു. റാങ്ക് പട്ടികയിലുള്ളവരുടെ നിയമനം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്‍റെ നിരാഹാരം മൂന്നാം ദിവസത്തിലേക്ക് കടന്നു.

സെക്രട്ടറിയേറ്റിന് മുന്നിലൂടെ മുട്ടിലിഴഞ്ഞും യാചന നടത്തിയുമാണ് ഉദ്യോഗാർഥികൾ ഇന്നലെ നീതിയ്ക്കായി സമരം ചെയ്തത്. സർക്കാരിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സ്ത്രീകൾ അടക്കമുള്ള ഉദ്യോഗാർഥികൾ വിവിധ ജില്ലകളിൽ നിന്ന് സമര പന്തലിൽ എത്തുന്നത്. തസ്തിക സൃഷ്ടിക്കലിലൂടെ മാത്രമേ തങ്ങളുടെ പ്രശ്നം പരിഹരിക്കാൻ കഴിയുകയുള്ളൂവെന്ന് എൽജിഎസ് ഉദ്യോഗാർഥികൾ വ്യക്തമാക്കുമ്പോൾ അത് പ്രയോഗികമല്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സർക്കാർ. റാങ്ക് ലിസ്റ്റ് നീട്ടണമെന്ന ആവശ്യത്തിൽ സിപിഒ റാങ്ക് ഹോൾഡേഴ്സ് പറയുമ്പോൾ ചർച്ചയ്ക്ക് പോലും സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.

ബുധനാഴ്ച്ചത്തെ മന്ത്രിസഭാ യോഗത്തിലാണ് ഉദ്യോഗാർഥികളുടെ ഇനിയുള്ള അവസാന പ്രതീക്ഷ. പിൻവാതിൽ നിയമനങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസും സെക്രട്ടറിയേറ്റിന് മുന്നിലെ നിരാഹാര സമരം ശക്തമാക്കുകയാണ്. ഡിവൈഎഫ്ഐ മുഖ്യമന്ത്രിയുടെ അടിമയായി എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here