തിരുവനന്തപുരം: ആരാധനാലായങ്ങളുടെ കൈവശമുള്ള രേഖയില്ലാത്ത ഒരേക്കര്‍ വരെയുള്ള അധിക ഭൂമി നിശ്ചയിത തുക ഈടാക്കി പതിച്ചു നല്‍കും. ശ്മശാനങ്ങള്‍ക്ക് 75 സെന്റ് വരെ ഭൂമി പതിച്ചു നല്‍കാനും മന്ത്രിസഭാ യോഗം തത്വത്തില്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച തുടര്‍ നടപടികള്‍ക്കായി ചീഫ് സെക്രട്ടറിയെയും റവന്യൂ സെക്രട്ടറിയെയും മന്ത്രിസഭ ചുമതലപ്പെടുത്തി. കലാ, കായിക, സാംസ്‌കാരിക സംഘടനകള്‍ക്ക് 15 സെന്റുവരെ ഇത്തരത്തില്‍ തുക ഈടാക്കി നല്‍കും. രേഖയില്ലാത്ത സര്‍ക്കാര്‍ അധിക ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കും.

നാലു വിഭാഗങ്ങളായി തിരിച്ചാണ് ഭൂമി പതിച്ചു നല്‍കുന്നതിനുള്ള തുക നിശ്ചയിച്ചത്. സ്വാതന്ത്ര്യത്തിനു മുമ്പ് പാട്ടത്തിനെടുത്ത ഭൂമിക്ക് ന്യായവിലയുടെ 10 ശതമാനം അടച്ചാല്‍ പതിച്ചു നല്‍കും. 1947 നും കേരളപ്പിറവിക്കും ഇടയിലാണെങ്കില്‍ ന്യായവിലയുടെ 25 ശതമാനം അടയ്ക്കണം. 1956നും ജനുവരി 90നും ഇടയ്ക്കു കൈവശമുള്ള ഭൂമിയാണെങ്കില്‍ ന്യായവില നല്‍കിയാല്‍ മതി. 90നും 2008നും ഇടയ്ക്കു ലഭിച്ചതാണെങ്കില്‍ നിലവിലെ വിപണി വില നല്‍കണം.

LEAVE A REPLY

Please enter your comment!
Please enter your name here