രണ്ട് യുവതികള്‍ മല കയറി, നീലിമലയില്‍ തടഞ്ഞു, പിന്നെ തിരിച്ചിറങ്ങി

0
2

സന്നിധാനം: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ പ്രതിഷേധക്കാര്‍ നീലിമലയില്‍ തടഞ്ഞു. ആറു പുരുഷന്മാര്‍ക്കൊപ്പമാണ് കണ്ണൂര്‍ സ്വദേശിനികളായ രേഷ്മ നിശാന്തും ഷാനില സജീഷുമാണ് എത്തിയിട്ടുള്ളത്.

പമ്പയില്‍ നിന്ന് മുകളിലേക്കു കയറിയ ഇവരെ തിരിച്ചറിഞ്ഞ അഞ്ചംഗ സംഘം ശരണം വിളിച്ചുകൊണ്ട് ഇവര്‍ക്കു മുന്നില്‍ തടസം സൃഷ്ടിക്കുകയായിരുന്നു. പുലര്‍ച്ചെ നാലരയോടെയാണ് രണ്ട് യുവതികളടങ്ങുന്ന സംഘം പമ്പയില്‍ നിന്ന് മല കയറിത്തുടങ്ങിയത്. നീലിമല വാട്ടര്‍ ടാങ്കിനടുത്താണ് ഇവരെ തടഞ്ഞത്. പിന്നീട് കൂടുതല്‍ പേര്‍ എത്തി വലയം തീര്‍ത്തു. ഇതോടെ പ്രതിഷേധം വലിയ രീതിയിലായി.

ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ പോലീസിന്റെ ഇടപെടല്‍ കൂടി പരിഗണിച്ച് 7.45 ഓടെ ഇരുവരും തിരിച്ചിറങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here