ഫഌറ്റുകള്‍ പൊളിക്കാന്‍ മണിക്കൂറുകള്‍, നിരോധനാജ്ഞ പുറപ്പെടുവിച്ചു

0
17

കൊച്ചി: മരടിലെ അനധികൃത ഫഌറ്റുകള്‍ പൊളിക്കാന്‍ ഇനി മണിക്കൂറുകള്‍. ഫഌറ്റുകളുടെ 200 മീറ്റര്‍ പരിധിയില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് നിരോധനാജ്ഞ. പ്രദേശത്ത് ഡ്രോണുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. കായല്‍പ്രദേശത്തും നിരോധനാജ്ഞ ബാധകമാക്കിയിട്ടുണ്ട്. ഫളാറ്റുകള്‍ പൊളിക്കുന്ന രണ്ടു ദിവസവും ഉത്തരവ് നിലനില്‍ക്കും.

ശനിയാഴ്ച എച്ച് 2 ഒ ഹോളിഫെയ്ത്ത്, ആല്‍ഫ സെമീന്‍ എന്നിവയം ഞായറാഴ്ച ജെയ്ന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നിവയുമാണ് പൊളിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here