തിരൂര്‍: മലപ്പുറം തീരൂര് ചെമ്പ്ര പരന്നേക്കാട്ട് ഒമ്പതു വര്‍ഷത്തിനിടെ ഒരു വീട്ടിലെ ആറു കുട്ടികള്‍ മരിച്ചു. ഇന്നു മരിച്ച മൂന്നു മാസം പ്രായമുള്ള കുട്ടിയുടെ സംസ്കാര നടപടികള്‍ വേഗത്തില്‍ നടത്തിയതിനെതിരെ സംശയമുയര്‍ത്തി ബന്ധുക്കളും പോലീസും. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി ജില്ലാ പോലീസ് മേധാവി യു. അബ്ദുല്‍ കരീം.
ഇന്നു സംസ്കരിച്ച കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിന് അയക്കാന്‍ പോലീസ് അനുമതി തേടി. എട്ടു മാസം, രണ്ടു മാസം, 40 ദിവസം, നാലര വയസ്, മൂന്നു മാസം, മൂന്നു മാസം എന്നിങ്ങനെയാണ് മരിക്കുമ്പോള്‍ കുട്ടികളുടെ പ്രായം. ദമ്പതികള്‍ക്ക് മറ്റുകുട്ടികള്‍ ഇല്ല. കുഞ്ഞിന് ശ്വസംമുട്ടല്‍ ഉണ്ടായിരുന്നുവെന്നും മരണത്തില്‍ മറ്റൊരു ദുരൂഹതയുമില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്.