തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ചടങ്ങുകള്‍ സംഘടിപ്പിക്കുമ്പോള്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. വിവാഹം, പാലുകാച്ചല്‍ തുടങ്ങിയവ രജിസ്റ്റര്‍ ചെയ്യണമെന്ന് വ്യക്തമാക്കുന്ന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.

ഹാളിനുള്ളിലാണെങ്കില്‍ 75 പേരും തുറസ്സായ സ്ഥലത്തുള്ള ചടങ്ങില്‍ 150 പേര്‍ക്കും മാത്രമാകും പങ്കെടുക്കാന്‍ അനുമതി. ഭക്ഷണ വിതരണം കഴിവതും ഒഴിവാക്കണം. പകരം അവ പാക്കറ്റുകളിലാക്കി നല്‍കാന്‍ ശ്രമിക്കണം. അടുത്ത പോലീസ് സ്‌റ്റേഷനിലോ റവന്യൂ ഓഫീസര്‍മാരെയോ സ്വകാര്യ ചടങ്ങുകള്‍ അറിയിക്കണമെന്ന നിര്‍ദേശം ആശയക്കുഴപ്പം സൃഷ്ടിച്ച സാഹചര്യത്തിലാണ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here