സ്വകാര്യ ബസ് സമരം തുടങ്ങി, തിരുവനന്തപുരത്ത് പണിമുടക്കില്ല, വിഷയം ഇടതു മുന്നണി ചര്‍ച്ച ചെയ്‌തേക്കും

തിരുവനന്തപുരം | ഏഴായിരത്തോളം സ്വകാര്യ ബസുകള്‍ സംസ്ഥാനത്ത് പണിമുടക്കുന്നു. തിരുവനന്തപുരത്തെ ഒഴിച്ച് മറ്റെല്ലാ ജില്ലകളിലും പണിമുടക്ക് യാത്രാ സൗകര്യങ്ങളെ ബാധിച്ചു. കെ.എസ്.ആര്‍.ടി.സി. കൂടുതല്‍ ബസുകള്‍ ഓടിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍, ആവശ്യത്തിനു ബസും ജീവനക്കാരും ഇല്ലാത്തത് തിരിച്ചടി.

യാത്രാനിരക്ക് 12 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് ആറു രൂപയാക്കുക, കിലോമീറ്റര്‍ നിരക്ക് ഒരു രൂപ പത്തു പൈസയാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമകളുടെ സംഘടന മുന്നോട്ടു വയ്ക്കുന്നത്. ആവശ്യങ്ങളുന്നയിച്ച് നാലു മാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ വാക്കു പാലിക്കാത്തതുകൊണ്ടാണ് സമരത്തിലേക്കു നീങ്ങിയതെന്ന് ബസുടമകള്‍ പറയുന്നു.

യാത്ര നിരക്കുകള്‍ വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യമുണ്ടെന്ന് ഗതാഗതമന്ത്രി ആന്റണി രാജു നേരത്തെ വ്യക്തമാക്കിയതാണ്. എന്നാല്‍, ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനം ഉണ്ടായിട്ടില്ല. ഇടതു മുന്നണിയിലും പിന്നീട് മന്ത്രിസഭാ യോഗത്തിലും തീരുമാനമുണ്ടാകേണ്ടതുണ്ട്. ബസ് ഉടമകള്‍ക്കു പിന്നാലെ ഓട്ടോ ടാക്‌സി ചാര്‍ജ് വര്‍ദ്ധനയ്ക്കും സമ്മര്‍ദ്ദം വര്‍ദ്ധിക്കും. അതിനാല്‍ തന്നെ എല്ലാ നിരക്കുകളും ഒരുമിച്ചു വര്‍ദ്ധിക്കാനാണ് സാധ്യത.

Around 7000 private buses in Kerala started strike demanding fare hike. Even though KSRTC decided to run more buses, the lack of adequate bus and staff is a setback. Strike affected the normal transportation in all districts expect Thiruvananthapuram where 72 private buses are operating along with KSRTC wide network

LEAVE A REPLY

Please enter your comment!
Please enter your name here