തീരുമാനം ഉടന്‍, സ്വകാര്യ ബസ് സമരം മാറ്റിവച്ചു

0

തിരുവനന്തപുരം: ജനുവരി 31 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവച്ചു. സ്വകാര്യ ബസ് ഉടമകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം മാറ്റിവെയ്ക്കാന്‍ തീരുമാനമായത്. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും ഉടന്‍ തീരുമാനം കൈക്കൊള്ളുമെന്നുമുള്ള ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം മാറ്റിവച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here