വെള്ളിയാഴ്ച മുതല്‍ സ്വകാര്യ ബസ് സമരം

0

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ വെള്ളിയാഴ്ച മുതല്‍ അനിശ്ചിതകാല സമരം തുടങ്ങും. മിനിമം നിരക്ക് 10 രൂപയാക്കണമെന്നാവശ്യപ്പെട്ടാണ് സമരമെന്ന് സ്വകാര്യ ബസ് ഉടമകളുടെ സംഘടന അറിയിച്ചു. എട്ടു രൂപയാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അപര്യാപ്തമാണെന്ന് ഉടമള്‍ വ്യക്തമാക്കി.
വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കുക, സൗജന്യ യാത്രയ്ക്ക് പരിധി നിശ്ചയിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും ഇവര്‍ ആരോപിക്കുന്നു. ബസ് ഉടമകളുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് ഗതാഗതമന്ത്രി പ്രതികരിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here