യാത്രാ നിരക്ക് വര്‍ദ്ധനവ്: 24 മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച് ബസ് ഉടമകള്‍

കോഴിക്കോട്: യാത്രാ നിരക്കു വര്‍ദ്ധനവ് ആവശ്യപ്പെട്ട് മാര്‍ച്ച് 24 മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ച് സ്വകാര്യ ബസ് ഉടമകള്‍. ബസ് ഉടമകളുടെ സംയുക്ത സമരസമിതിയുടേതാണ് തീരുമാനം.

പണിമുടക്ക് പ്രഖ്യാപിച്ച് ഗതാഗത മന്ത്രിക്ക് ബസ് ഉടമകള്‍ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. ബസ് ചാര്‍ജ് വര്‍ധന ഉടന്‍ നടപ്പിലാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. പിന്നാലെയാണ് സമരം ശക്തമാക്കാനുള്ള നടപടികളുമായി അവര്‍ മുന്നോട്ടു പോകുന്നത്. മിനിമം ബസ് ചാര്‍ജ് 12 രൂപയാക്കണമെന്നും വിദ്യാര്‍ത്ഥി കണ്‍സഷന്‍ നിരക്ക് വര്‍ദ്ധിപ്പിക്കണമെന്നും ഉടമകള്‍ ആവശ്യപ്പെട്ടുന്നു.

Private bus operates declared indefinite strike from March 24 in the state demanding increase in charges. 

LEAVE A REPLY

Please enter your comment!
Please enter your name here