കണ്ണൂര്‍: ഒരു കൈയ്യില്‍ മൊബൈല്‍ഫോണും മറുകൈയ്യില്‍ സ്റ്റിയറിംഗുമായി യാത്രക്കാരുടെ ജീവന്‍ പന്താടുന്ന ബസ്‌ഡ്രൈവര്‍മാര്‍ ജാഗ്രതൈ. കൈയ്യില്‍ മൊബൈല്‍ഫോണുമായി ഇരിക്കുന്ന യാത്രക്കാര്‍ ചിലപ്പോള്‍ മറുപണിതരും. കണ്ണൂര്‍ പെശരശ്ശേരിയിലേക്കുള്ള ഒരു സ്വകാര്യബസിലെ ഡ്രൈവറാണ് മൊബൈല്‍ഫോണില്‍ സംസാരിച്ചുകൊണ്ട് ഒറ്റക്കൈയ്യില്‍ സ്റ്റിംഗ് പിടിച്ച് വൈദഗ്ധ്യം തെളിയിച്ചത്.

വളവുകളെല്ലാം ഈസിയായി തിരിക്കുന്നുണ്ടെങ്കിലും അപകടമുണ്ടാകുംവിധത്തിലായിരുന്നു ബസിന്റെ പോക്ക്. വഴിയാത്രക്കാരുടെയും യാത്രക്കാരുടെയും ജീവന് പുല്ലുവിലകല്‍പ്പിച്ചുള്ള ഡ്രൈവിംഗാണെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

യാത്രക്കാരിലൊരു കുടുംബം പകര്‍ത്തിയ ദൃശ്യം മറ്റൊരു സുഹൃത്താണ് ഫെയ്‌സ്ബുക്കിലിട്ടത്. ടിക്കറ്റും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏഴായിരത്തിലധികപേരാണ് ഇതിനകം വീഡിയോ ഷെയര്‍ചെയ്തിട്ടുള്ളത്. ഡ്രൈവിംഗിനിടെ മൊബൈല്‍നന്നാക്കാന്‍ ശ്രമിച്ച കെ.എസ്.ആര്‍.ടി.സി. ഡ്രൈവറുടെ ദൃശ്യവും അടുത്തകാലത്ത് പുറത്തുവന്നിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here