ഡല്‍ഹി: സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധിയെ കേന്ദ്രസര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നതായി നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. എന്നാല്‍ സ്വകാര്യത മൗലികാവകാശം തന്നെയാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. സ്വകാര്യത പരമമായ അവകാശമല്ലെന്നും യുക്തിസഹമായ ചില നിയന്ത്രണങ്ങള്‍ അതിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആധാര്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാക്കിയതാണ്. കേന്ദ്ര നിലപാടു തന്നെയാണ് സുപ്രീം കോടതിയുടെ ഒമ്പതംഗ ബെഞ്ച് ശരിവച്ചതെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here