അമ്മ നേരിടുന്നത് പിളര്‍പ്പ് ? രാജിവച്ച നടിമാരെ അഭിനന്ദിച്ച് പൃഥ്വിരാജ് രംഗത്ത്

0

തിരുവനന്തപുരം: താരസംഘടനയിലെ പൊട്ടിത്തെറി കൂടുതല്‍ സങ്കീര്‍ണ്ണമാക്കി നടന്‍ പൃഥിരാജ് രംഗത്ത്. ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് രാജിവച്ച നടിമാര്‍ക്കൊപ്പമാണ് താനെന്ന് പൃഥ്വിരാജ് വ്യക്തമാക്കി. ഗീതു മോഹന്‍ദാസ്, രമ്യാ നമ്പീശന്‍, റിമ കല്ലിങ്കല്‍, ഭാവന എന്നിവര്‍ രാജിവച്ചത് എന്തിനാണെന്ന് കൃത്യമായ ബോധ്യമുണ്ട്. വിഷയത്തിലുള്ള തന്റെ പ്രതികരണം ശരിയായ സമയത്ത് ശരിയായ സ്ഥലത്തുണ്ടാകുമെന്നും ഒരു വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ നടന്‍ വ്യക്തമാക്കി.

അവരുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു. അവര്‍ക്കൊപ്പം നില്‍ക്കുന്നു. തെറ്റും ശരിയും എന്നത് അവരവരുടെ കാഴ്ചപ്പാട് മാത്രമാണ്. ഷൂട്ടിംഗ് തെരക്കുകള്‍ കാരണമാണ് അമ്മയുടെ മീറ്റിംഗില്‍ പങ്കെടുക്കാതിരുന്നത്. ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണവും പൃഥ്വിരാജ് നിഷേധിച്ചു. അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ഒരുമിച്ച് തീരുമാനിച്ചതിനുശേഷമാണ് ദിലീപിനെ പുറത്താക്കിയതെന്നും പൃഥ്വി വിശദീകരിക്കുന്നു.

രാജിവച്ച നടിമാര്‍ക്കും സിനിമയിലെ വനിതാ കൂട്ടായ്മയ്ക്കും പിന്തുണയുമായി പ്രമുഖ നടനും കൂടി രംഗത്തെത്തിയതോടെ പ്രസിസന്ധി കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here